ജപ്തിയുടെ ഭീഷണിയിൽ കർഷകർ ;അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ്(ഐ )
പുൽപ്പള്ളി :പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാത്രം പതിനായിരത്തോളം കർഷകർ ജപ്തി ഭീഷണിയുടെ നടുവിലാണ്.
സർഫാസി നിയമം ഉപയോഗിച്ച് കർഷകരുടെ ഭൂമികൾ ജപ്തി ചെയ്യാനുള്ള ബാങ്കുകളുടെ നീക്കം മൂലം കർഷകർ ആശങ്കയിൽ ആകുമ്പോൾ, കർഷകരെ രക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി കോൺഗ്രസ്(ഐ ) രംഗത്ത് വന്നിരിക്കുന്നു.
ബത്തേരി കാർഷിക ദേശസാൽകൃത ബാങ്കിൽ നിന്നും, ജില്ലാ ബാങ്കിൽ നിന്നും ലോണെടുത്ത കർഷകരാണ് വായ്പ തിരിച്ചടക്കാനാകാതെ പ്രതിസന്ധിയിലാ യി രിക്കുന്നത്.
ബാങ്കുകളുടെ ഇത്തരം നടപടി മൂലം കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കർഷകർ.
ഈ അവസരത്തിൽ കർഷകർക്ക് മേൽ നടക്കാൻ പോകുന്ന യാതൊരുവിധ ജപ്തി നടപടികളും നടപ്പാകില്ല എന്ന് മുള്ളംകൊല്ലി കോൺഗ്രസ്(ഐ ) മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കി നശിച്ച പല കർഷകർക്കും ജപ്തിനോട്ടീസ് വന്ന ഭീഷണിയിലാണ് ഇപ്പോൾ ഉള്ളത്.
കഴിഞ്ഞ മൂന്നുവർഷമായി കാർഷിക കടാശ്വാസ കമ്മീഷൻ ഒരു സിറ്റിംഗ് പോലും ഈ വിഷയത്തിൽ നടത്തിയിട്ടില്ല.
മുൻപ് നടത്തിയ സിറ്റിങ്ങിൽ അനുവദിച്ച തുക പോലും സർക്കാർ ബാങ്കുകൾക്ക് നൽകാത്തതിനാൽ പല കർഷകരുടെയും പട്ടയ ങ്ങൾ ഇന്നും ബാങ്കിൽ തന്നെയാണുള്ളത്.
ഇത്തരം സാഹചര്യത്തിൽ കർഷകരെ രക്ഷിക്കേണ്ട സർക്കാർ മൊറോട്ടോറിയം പ്രഖ്യാപിച്ച് കർഷകരെ വഞ്ചിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് വർഗീസ് മുരിയൻ കാവിൽ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി . കെ വിജയൻ, ജോയി വാഴയിൽ, സ്റ്റീഫൻ പൂക്കു ടിയിൽ, ശിവരാമൻ പാറ ക്കുടിയിൽ എന്നിവർ പങ്കെടുത്തു.





Leave a Reply