October 6, 2024

വയനാട് കാണാനെത്തിയ 15 പേർക്ക് ഭക്ഷ്യവിഷബാധ

0
Gridart 20220503 1505545842.jpg
കൽപ്പറ്റ :  വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികൾക്കു ഭക്ഷ്യവിഷബാധയേറ്റു. കമ്പളക്കാട്ടെ ഒരു ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട്ടിൽനിന്നു തിരികെ പോകും വഴിയാണ് വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളുണ്ടായതിനേ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *