ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു

പനമരം: ബന്ധുവീട്ടില്‍ താമസത്തിനെത്തിയ യുവ ദമ്പതികളില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍ വയല്‍ അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചു കൊന്നതാണെന്നാണ് സൂചന. നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവന്‍ അബ്ദുള്‍ റഷീദിന്റെ വീട്ടില്‍ 2 വയസ്സുള്ള മകനുമായി ഇന്നലെ എത്തിയതായിരുന്നു ഇവര്‍. മുകളിലെ മുറിയിലാണ് ഇവര്‍ താമസിച്ചത്. തുടര്‍ന്ന് രാത്രിയില്‍ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരന്‍ വഴി പോലീസിനെ വിവരമറിയച്ചതായാണ് വിവരം. പോലീസെത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് റഷീദും കുടുംബവും വിവരമറിയുന്നത്.ഭാര്യയോടുള്ള സംശയമാണ് മരണകാരണമെന്നാണ് സൂചന. പനമരം പോലീസ് സ്ഥലത്തെത്തി സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തു.



Leave a Reply