

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വയനാട് സിവില്‍ സ്റ്റേഷന്‍ കാന്റീനില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കാന്റീന്‍ നടത്തിപ്പിന്റെ ചുമതലക്കാരായ കല്‍പ്പറ്റ ഗവ. സര്‍വന്റ്‌സ് സഹകരണ സംഘം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ പാര്‍സല്‍ നല്‍കാന്‍ വേണ്ടി വെള്ളയപ്പം, നൂല്‍പ്പുട്ട് എന്നിവ സൂക്ഷിച്ചിരുന്ന പാത്രത്തില്‍ നിന്നും ഭക്ഷണം പൊതിഞ്ഞു കൊടുക്കുന്ന സമയത്ത് തുറന്നിരുന്ന പുതിയ ഭക്ഷണ സാധനങ്ങളാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയതെന്നും കല്‍പ്പറ്റ ഗവ. സര്‍വന്റ്‌സ് സഹകരണ സംഘം ഭാരവാഹികള്‍ അറിയിച്ചു.കാന്റീനിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, യൂണിഫോം, ഹെയര്‍ ക്യാപ്പ് എന്നിവ നിലവില്‍ ഉള്ളതുമാണ്. സാഹചര്യം ഇതായിരിക്കെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



Leave a Reply