യവനാർകുളം കുളത്താട പ്രദേശങ്ങൾ ഒറ്റപ്പെടുന്നു: ജനങ്ങൾ ദുരിതത്തിൽ
മാനന്തവാടി: മാനന്തവാടി വിമലനഗർ കുളത്താട വാളാട് പേരിയ റോഡിൻ്റെ നിർമ്മാണത്തിന് സർക്കാർ നൂറ് കോടിയിലധികം രൂപ സർക്കാർ ചിലവഴിച്ച് പ്രവർത്തികൾ നടന്ന് വരികയാണ്. കെ എസ് ടി പി യുടെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്. ദിർഘവീക്ഷണമില്ലാതെയും അശാസ്ത്രിമായും നടപ്പിലാക്കുന്നതിനാൽ ജനങ്ങൾക്ക് എറെ ദുരിതം വിതച്ചിരിക്കുകയാണ്. റോഡ് പ്രവർത്തി നടപ്പിലാക്കുന്ന പ്രദേശത്തെ മുതിരേരിപാലം നാല് മാസങ്ങൾക്ക് മുമ്പ് പൊളിച്ചുമാറ്റി. കരാറുകാർ മഴയക്ക് പാലത്തിൻ്റെ പണി പൂർത്തിയാക്കുമെന്നണ് പ്രദേശവാസികൾക്ക് 'ഉറപ്പും നൽകി. പാലം നിർമ്മാണം ഇഴഞ്ഞു നിങ്ങുകയാണ്.താൽക്കാലികമായി നിർമ്മിച്ചാ ചപ്പാത്ത് പാലം അപകട ഭീഷണിയിലാണ്.കൽനടയാത്ര പോലും ജീവൻ പണയം വെച്ചാണ്. നിറഞ്ഞൊഴുകുന്ന തോട്ടിൽ നിർമ്മിച്ച താൽകാലിക പാലത്തിലുടെ നൂറ് കണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും സഞ്ചാരിക്കുന്നുണ്ട്. പ്രദേശത്തേക്ക് സർവിസ് നടത്തിയിരുന്ന എക ബസ്സും ഓട്ടം നിർത്തി യാതൊരു സുരക്ഷ സംവിധാനവും ഇല്ലതെ റോഡ് നിർമ്മിച്ചതിനാൽ പ്രദേശത്തെ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭിഷണിയിലാണ്. പോരൂർ ഗവ:എൽ പി സർവ്വോദയം യു പി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന അറു നൂറ് വിദ്യാർത്ഥികൾ എങ്ങനെ വിദ്യാലങ്ങളിൽ എത്തിച്ചേരും എന്നത് രക്ഷിതാക്കളെയും അദ്ധ്യാപകരേയും അലട്ടുന്ന പ്രശ്നമാണ്.സുരക്ഷ സംവിധാനത്തോടെ താൽക്കാലിക പാലം നിർമ്മിക്കുകയും പുതിയ പാലത്തിൻ്റെ പണി ഉടൻ ആരംഭിക്കുകയും വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജോയ്സി ഷാജു ഗ്രാമ പഞ്ചായത്ത് മെമ്പർ ജോണി മറ്റത്തിലാനി, പോരുർ ഗവ: എൽപി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് മനോജ് കല്ലരികാട്ട് എന്നിവർ വാർത്തസമ്മേളത്തിൽ ആവശ്യപ്പെട്ടു.റോഡിന് ആവശ്യമായ പല സ്ഥലങ്ങളിലും ഡ്രൈനേജുകളേ സംരക്ഷണഭിത്തികളും ഇല്ല. ഒരു പ്രദേശങ്ങൾ ഓന്നകെ ഒറ്റപ്പെടുന്ന വിഷയത്തിൽ ദുരന്തനിവാരണ സമതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ദുരിതത്തിന് അടിയന്തരപരിഹാരം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.






Leave a Reply