കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു
കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു
മാനന്തവാടി ; മാനന്തവാടി – പുൽപ്പള്ളി കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് ബോധരഹിതനാക്കി. മാനന്തവാടിയിൽ നിന്നും പുൽപള്ളിയിലേക്ക് പോകുംവഴി കൂടൽ കടവ് വച്ചാണ് ബൈക്കിൽ വന്ന യുവാവ് കെഎസ്ആർടിസി ഡ്രൈവർ ആയ ജോസ് അഗസ്റ്റിനെ മർദ്ദിച്ചത്. പുൽപ്പള്ളി സ്വദേശിയായ ഇദ്ദേഹം മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ ആണ്. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ജോസ്.
Leave a Reply