

കൽപ്പറ്റ : എ.ഡി.എം.എ, കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് പേർ പിടിയിൽ .എം.ഡി.എം.എ കൈവശം വെച്ചതിന് തൃക്കൈപറ്റ നെല്ലിമാളം മൊക്കനപ്പറമ്പിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന കെ.റിഷീദ , കഞ്ചാവ് കൈവശംവെച്ചതിന് തൃക്കൈപ്പറ്റ , പുതുക്കുടിയിൽ മുഹമ്മദ് ഫൈസൽ (24), എന്നിവരെ കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി അനൂപും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു .വീട് കേന്ദ്രീകരിച്ചു ഹോം സ്റ്റേയുടെ മറവിൽ യുവാക്കൾക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സൗകര്യവും മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടത്തി വരികയായിരുന്നു. പ്രതികളെയും തൊണ്ടി വകകളും, കൽപ്പറ്റ എക്സൈസ് ഓഫീസിൽ ഹാജരാക്കി.
അന്വേഷണ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർ പി.കെ ചന്തു വൈശാഖ്.വി.കെ, അനന്തു എസ് എസ്, ആഷിക്ക്, അനിത, ബിന്ദു ,പ്രസാദ് എന്നിവർ പങ്കെടുത്തു.



Leave a Reply