തുണിസഞ്ചി വിതരണം ചെയ്തു

കൽപ്പറ്റ : ജില്ലയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിര്‍ത്തലാക്കിയതിന്റെ പ്രചാരണാര്‍ത്ഥം വയോജനങ്ങള്‍ക്ക് തുണിസഞ്ചികള്‍ വിതരണം ചെയ്ത് ശുചിത്വമിഷന്‍. വയോമിത്രം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജിബ് തുണിസഞ്ചി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാലിന്യ സംസ്‌ക്കരണത്തിന് പരിഹാരമായി തുണിസഞ്ചികള്‍ പ്രചരിപ്പിക്കണമെന്നും പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അളവ് കുറച്ച് ഹരിത കല്‍പ്പറ്റ യാഥാര്‍ത്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സരോജിനി ഓടമ്പത്ത്്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍, വി. ശ്രീജ, ഡോ. ട്രീസ, ശുചിത്വ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ റഹിം ഫൈസല്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, സിനോജ് ടി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.



Leave a Reply