തേറ്റമല ഗവ. ഹൈസ്ക്കൂൾ ഓണോത്സവം 2022 ജന പങ്കാളിത്തത്തോടെ ആഘോഷിച്ചു

തേറ്റമല: ഓണോൽസവം 2022 തേറ്റമല ഗവ. ഹൈസ്ക്കൂൾ ഈ വർഷത്തെ ഓണാഘോഷം ജന പങ്കാളിത്തത്തോടെ ഗംഭീരമാക്കി ഓണപ്പൂക്കളം,ഓണക്കളികൾ,വടം വലി,
അദ്ധ്യാപികമാർ അവതരിപ്പിച്ച തിരുവാതിര എന്നിവയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഓണ സദ്യയിൽ വൻ ബഹുജന പങ്കാളിത്തമായിരുന്നു.വെള്ളമുണ്ട സബ്ബ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ കെ എ
വിവിധ മൽസര വിജയി കൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്‌മാസ്റ്റർ രാജീവൻ പുതിയെടുത്ത്പി. .ടി.എ പ്രസിഡണ്ട്
അബ്ദുൽ നാസർ, പിടി എ അംഗം റിയാസ് മേമന,കേളോത്ത് അബ്ദുല്ല,ഹാരിസ് കേളോത്ത്,ശംഭു എന്നിവർ പങ്കെടുത്തു.



Leave a Reply