മുത്തങ്ങയിൽ മയക്കുമരുന്ന് വേട്ട തുടരുന്നു: എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ കെ എ 57 എഫ് 2487 നമ്പർ മൈസൂർ- കോഴിക്കോട് കർണാടക ട്രാൻസ് പോർട്ട് ബസ്സിൽ നിന്നും അതിമാരക മയക്കുമരുന്നായ 1.5 ഗ്രാം എം.ഡി. എം .എ യു മായി കോഴിക്കോട് ജില്ലയിൽ കടലുണ്ടി വില്ലേജിൽ ചാലിയം ദേശത്ത് ചിറ്റവീട്ടിൽ മുഹമ്മദ് ഉവൈസ്.സി.( 26) എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി നേതൃത്വം നൽകി. എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി എ, പ്രിവൻ്റീവ് ഓഫീസർമാരായ കെ വി വിജയകുമാർ , എം ബി ഹരിദാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി , നിഷാദ്, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.



Leave a Reply