അധ്യാപക ദിനത്തിൽ വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകനെ ആദരിച്ചു

പുൽപ്പള്ളി:അധ്യാപക ദിനത്തോടനുബന്ധിച്ച് വയനാട് സിറ്റി ക്ലബിൻ്റെ നേതൃത്വത്തിൽ മുൻ ഡയറ്റ് അധ്യാപകൻ പി.കെ റെജി മാഷിനെ വീട്ടിലെത്തി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് പൊന്നാടയണിയിച്ചു . ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു. ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.ആർ ജയരാജ്, പി.എ ഡീവൻസ്, സി ഡി ബാബു ,ബെന്നി മാത്യു, ടി.ജെ മാത്യു, എം ബി ബാബു, ടി.എം ജോർജ്, കെ.ജെ ജോസ് എന്നിവർ പ്രസംഗിച്ചു.



Leave a Reply