കളക്ടറേറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തി:കെ.എസ്.എസ്.പി.എ

കൽപ്പറ്റ : പെൻഷൻ പരിഷ്കരണ കുടിശ്ശിക രണ്ട് ഗഡുക്കൾ, ക്ഷാമാശ്വാസ കുടിശ്ശിക 11% എന്നിവ കാലതാമസം വരുത്താതെ നൽകുക, മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ആശുപത്രികളിൽ ഓ.പി ഉൾപ്പെടെ എല്ലാ വിഭാഗം ചികിത്സയും ഉറപ്പു വരുത്തുക, ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തി. ഉപവാസ സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. പി.കെ.വിപിനചന്ദ്രൻ, വി.രാമനുണ്ണി, റ്റി.ജെ.സഖറിയാസ്, വേണുഗോപാൽ കീഴ്ശേരി, ഈ .റ്റി. സെബാസ്‌റ്റ്യൻ, റ്റി.പി.ശശിധരൻ, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ ഉപവാസമനുഷ്ടിച്ചു.റ്റി. വി.കുര്യാക്കോസ്, കെ.സുരന്ദ്രേൻ, എൻ.ഡി.ജോർജ്ജ്, പി.കെ.സുകുമാരൻ, വി.ആർ. ശിവൻ, ററി.കെ.ജേക്കബ്, കെ.സുബ്രഹ്മണ്യൻ, വിജയമ്മ, റ്റി. മൈമൂന, ചന്ദ്രിക, പോൾ അലക്സാണ്ടർ, കെ. സ്‌റ്റീഫൻ , ബി.ഐ. റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. ഉപവാസ സമരത്തെ അഭിസംബോധന ചെയ്ത് ഗിരീഷ് കുമാർ, രമേശ് മാണിക്യം, മൊബിഷ് .പി.തോമസ്, എം.എ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply