ഓണാഘോഷത്തിനോട് അനുബന്ധിച്ച് പോലീസ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു :ജില്ലാ പോലീസ് മേധാവി

കൽപ്പറ്റ : വിദ്യാര്‍ഥികളുടെയും യുവതി യുവാക്കളുടെയും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്ക് മരുന്നു പോലുള്ള ലഹരി ഉപയോഗത്തിന്‍റെ അപകടവസ്ഥ മനസിലാക്കി കൊടുക്കുന്നതിന്‍റെ ഭാഗമായി കേരളത്തിന്‍റെ ദേശീയ ഉത്സവമായ ഓണാഘോഷ വേളയില്‍ “ലഹരി മുക്ത യുവത്വം ആരോഗ്യ കേരളം” എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലാ പോലീസിന്‍റെ ആഭിമുഖ്യത്തില്‍ മാവേലിയെയും എസ് പി.സി കേഡറ്റുകളെയും, വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നാളെ രാവിലെ 10.30ന് ജില്ലയിലെ വിവിധ ടൗണുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ, വൈത്തിരി, മീനങ്ങാടി, ബത്തേരി, പുല്‍പ്പള്ളി, മാനന്തവാടി ടൗണുകളിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിന്‍റെ ജില്ലാ തല ഉദ്ഘടനം 10.30 ന് കല്‍പ്പറ്റ പുതിയ സ്റ്റാന്‍റില്‍ വെച്ച് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസ് നിര്‍വ്വഹിക്കും. പ്രസ്തുത ബോധവല്‍ക്കരണ ക്യാമ്പയിനില്‍ ഡി.വൈ.എസ്.പി.മാര്‍ , എസ്.എച്ച് ഒ മാര്‍ പങ്കെടുക്കും.



Leave a Reply