June 10, 2023

തോട്ടം തൊഴിലാളികൾക്ക് പച്ചക്കറി വിതരണം ചെയ്തു

0
IMG_20220907_193905.jpg
അരപ്പറ്റ:തോട്ടം തൊഴിലാളികൾക്ക് പച്ചക്കറി കിറ്റ്  വിതരണം ചെയ്ത്    ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ. കൽപ്പറ്റ ബ്ലോക്ക് അരപ്പറ്റ ഡിവിഷനിൽ കീഴിലുള്ള തോട്ടം
മേഖലകളിലേ 415 ഓളം തൊഴിലാളികൾക്കാണ്  പൊന്നോണ കൂട്ട് എന്ന ആശയത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.   കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലേക്ക്    ജയിച്ചു വന്ന സമയത്തു തോട്ടം മേഖലയിൽ എത്തി മധുരം നൽകിയും   കോവിഡ് കാലയളവിൽ സാനിറ്റൈസർ മാസ്‌ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു
തോട്ടം തൊഴിലാളികളെ ചേർത്ത്
നിർത്തിയിരുന്നു. കഴിഞ്ഞ ഓണത്തിന് വിവിധ
കോളനികളിൽ പൊന്നോണ കോടിയെടുത്തു അരപ്പറ്റ എന്ന ആശയത്തിൽ 65 കുടുംബങ്ങൾക്ക്
സെറ്റ് സാരി വിതരണം ചെയ്തിരുന്നു. തൊഴിലിടങ്ങളിലെ പച്ചക്കറി  കിറ്റ്  വിതരണത്തിൽ നാരായണൻ കോളേരി,പി എം ശിഹാബ്,ശംസു
അരപ്പറ്റ,കമറു മാൻകുന്ന്,ചെറിയാൻ ആനണികാപ്പ് ശിവരാമൻ തുടങ്ങിയവർ നേതൃത്വം  നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *