April 25, 2024

പച്ചക്കറിക്ക് തീ വില, ഓണ വിപണി പൊള്ളുന്നു

0
Img 20220907 194501.jpg
വൈത്തിരി : തിരുവോണം പടിവാതിൽക്കൽ എത്തിനിൽക്കെ   പച്ചക്കറി വില നിലം തൊടാതെ പറക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നാല് മടങ്ങു വിലയാണ് പച്ചക്കറിക്ക് മാത്രം വര്‍ധിച്ചത്. സര്‍ക്കാരിന്റെ ഇടപെടല്‍ വിപണിയില്‍ കാര്യമായി ഇല്ലാത്തത് വില വര്‍ധനക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
തോന്നും പടിയാണ് വിലവര്‍ധന.അയല്‍ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാന്‍ കാരണമായി.ബീന്‍സ് നാടന്‍ പയര്‍ മുരിങ്ങക്കാ വില സെഞ്ച്വറി കടന്നു.കഴിഞ്ഞയാഴ്ച 20 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്ന് വില 80 രൂപ.തക്കാളി ബീന്‍സ് പടവലം എന്നിവയ്‌ക്കെല്ലാം വില കുത്തനെ കൂടി. ഓണമടുത്തതോടെ ഏത്തയ്ക്ക വില നൂറിലേക്ക് അടുക്കുകയാണ്. നാടന്‍ ഏത്തക്കയ്ക്കു വിപണി വില തൊണ്ണൂറു മുതല്‍ നൂറു വരെയാണ്. മേട്ടുപ്പാളയം കായകള്‍ക്കു മൊത്തവില കിലോയ്ക്ക് 60 രൂപയും ചില്ലറവില 70 രൂപയുമാണ്. കനത്തമഴയില്‍ നാശമുണ്ടായതിനെത്തുടര്‍ന്ന് നാടന്‍ പച്ചക്കറി വരവു കുറഞ്ഞതോടെ മറുനാടന്‍ പച്ചക്കറികള്‍ തന്നെയാകും ഓണവിപണി കീഴടക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *