കലാവിരുന്നൊരുക്കി നന്മയുടെ ഓണാഘോഷം

മാനന്തവാടി: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണവിരുന്നൊരുക്കി. പൂക്കളവും മാവേലിയും കലാപരിപാടികളും ഓണസദ്യയും പരിപാടിയ്ക്ക് കൊഴുപ്പേകി. നന്മ ജില്ലാ പ്രസിഡൻ്റ് സ്റ്റാനി മാനന്തവാടി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം എ.എൻ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ കെ.എം. ഷിനോജ് ഓണ സന്ദേശം നൽകി. സുരേഷ് തലപ്പുഴ, മിഥുൻ മുണ്ടയ്ക്കൽ, രാജേഷ് ചക്രപാണി, കെ.പി. ഷാനവാസ്, വർഗീസ് കോട്ടായി, ആനന്ദവല്ലി, വിശാലാക്ഷി ചന്ദ്രൻ, ജോസ് പോരൂർ, ആൻ്റണി കമ്മന, കുഞ്ഞൻ മണി, ബിജു കോച്ചേരി, പി.വി.ആർ. വാര്യർ, രഞ്ജിനി രാജു എന്നിവർ പ്രസംഗിച്ചു



Leave a Reply