March 29, 2024

മാനന്തവാടി ജയിലിൽ തുന്നിയെടുത്ത വസ്ത്രങ്ങൾ രോഗികൾക്ക് കൈമാറി

0
Img 20220907 195846.jpg
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിലെ നിർധനരും അശരണരുമായ വനിത രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി വസ്ത്രങ്ങൾ കൈമാറി.മാനന്തവാടി ജില്ലാ ജയിലിലെ അന്തേവാസികൾക്ക് തയ്യൽ തൊഴിൽ പരിശീലനത്തിനായി മാനന്തവാടി സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി തുണിയും അനുബന്ധ സാമഗ്രികളും സംഭാവന നൽകിയിരുന്നു. ഈ തുണികൾ ഉപയോഗപ്പെടുത്തി മാനന്തവാടി ജില്ലാ ജയിലിലെ വനിതാ അന്തേവാസികൾ നെയ്തെടുത്ത വസ്ത്രങ്ങളാണ് മാനന്തവാടി മെഡിക്കൽ കോളേജിലെ നിർധനരും അശരണരുമായ വനിതാ രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി മാനന്തവാടി ജില്ലാ ജയിൽ അധികൃതർ മാനന്തവാടി മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറിയത്. ഇരുപത്തി അഞ്ചോളം വനിതാ രോഗികൾക്ക് ഉപയോഗിക്കാവുന്ന വസ്ത്രങ്ങളാണ് കൈമാറിയത്. ചടങ്ങിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആർ. എം. ഒ. ഡോ: സക്കീർ, ജില്ല ജയിൽ സൂപ്രണ്ട് രതൂൺ ഒ. എം., വെൽഫെയർ ഓഫീസർ രജീഷ് ജെ. ബി.,സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളായ സിസ്റ്റർ സെലിൻ,ഷാജു എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *