വയനാട് ബോൾ ബാഡ്മിന്റൺ ടീമിന് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ യാത്രയയപ്പ് നൽകി

കെല്ലൂർഃസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബോൾ ബാഡ്മിന്റൺ വയനാട് ജില്ലാ ടീമിന് വെള്ളമുണ്ട
ഡിവിഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
അഞ്ചംമൈലിൽ നടന്ന ചടങ്ങിൽ ടീമിനുള്ള ജേഴ്സിയും കൈമാറി.
യാത്രയയപ്പ് പരിപാടിയും ഫ്ലാഗ് ഓഫ് കർമ്മവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
മൈക്രോ ടെക് പൊളിക്ലിനിക്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് പൈനാടത്ത്, ആഷിഖ്.എം.കെ,
മൈക്രോടെക് പോളി ക്ലിനിക് പ്രതിനിധികളായ ജോബിഷ് ഫ്രാൻസിസ്,യൂനുസ് മാവാടി,
മുൻ ഗ്രാമപഞ്ചായത്തംഗം
സലീം കേളോത്ത്,ഷറഫു ഇ.സി,നിസാർ.കെ,ബോൾ
ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്
നൗഷാദ് ചക്കര,സെക്രട്ടറി പി ടി.സുഭാഷ്,റുബീന നിസാർ,ജംഷീർ.കെ,നവാസ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply