ഓണം അവധി കഴിഞ്ഞു പോകുന്നവർക്ക് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കണം- ടി സിദ്ധിഖ് എം എല്‍

കല്‍പ്പറ്റ: ഓണാവധി കഴിഞ്ഞ് തിരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും, ജോലിസ്ഥലത്തേക്കും തിരിച്ചു പോകുന്നതിനു വേണ്ടി അടിയന്തരമായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് അഡ്വ.ടി സിദ്ദിഖ് എംഎല്‍എ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. വയനാട് ജില്ല റെയില്‍വേ സംവിധാനം ഇല്ലാത്തതായിട്ടുള്ള ജില്ലയാണ്. റെയില്‍ സംവിധാനം ഉള്ളതായിട്ടുള്ള മറ്റു ജില്ലകളിലേക്ക് എത്താൻ വയനാട്ടുകാർക്ക് ബസ് സര്‍വ്വീസ് ആവശ്യമാണ്. പഠനത്തിനും, ജോലി സംബന്ധമായും മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകേണ്ടവര്‍ക്ക് ബസ് സര്‍വ്വീസ് ആവശ്യമായിട്ടുണ്ട്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും, ജീവനക്കാരുമാണ് ഇങ്ങനെ വിവിധതലങ്ങളില്‍ നിന്ന് ഓണാഘോഷങ്ങള്‍ക്കായി ജില്ലയിലെത്തിയിട്ടുള്ളത്. മറ്റു യാത്ര മാര്‍ഗങ്ങള്‍ ഇല്ലാത്ത വയനാട്ടില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി കേരളത്തിലെ മറ്റ് ജില്ലയിലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പഠനം നടത്തുകയും, ജോലി ചെയ്യുകയും ചെയ്യുന്ന ആളുകള്‍ക്ക് ഓണാവധിക്ക് ശേഷം ജില്ലയില്‍ നിന്നും പ്രസ്തുത സ്ഥലങ്ങളിലേക്ക് തിരിച്ച് യാത്ര ചെയ്യുന്നതിന് വേണ്ടി റെയില്‍വേയും മറ്റു യാത്ര മാര്‍ഗങ്ങളും ലഭ്യമാകുന്ന സ്ഥലങ്ങളിലേക്ക് അടിയന്തരമായി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഒട്ടേറെ ദീര്‍ഘദൂര സര്‍വീസുകള്‍ ജീവനക്കാരുടെ അപര്യാപ്തത മൂലവും, ഡീസലില്ലായ്മയും പറഞ്ഞ് നിര്‍ത്തലാക്കിയിരിക്കുകയാണ്. വയനാട് ജില്ലയില്‍ പൊതുവേ പൊതുഗതാഗതം കുറഞ്ഞത് കാരണം ഒറ്റപ്പെട്ട നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ട് വിദ്യാര്‍ത്ഥികളും. ജോലിക്കാരും ഉള്‍പ്പെടെയുള്ള ജില്ലക്ക് പുറത്തും, സംസ്ഥാനത്തിന് പുറത്തും എത്തേണ്ടവര്‍ക്ക് അടിയന്തര സ്‌പെഷല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ടി സിദ്ധീഖ് എംഎല്‍എ മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുകയും, വകുപ്പ് മന്ത്രിയോട് നേരിട്ട് സംസാരിക്കുകയും ചെയ്തു.



Leave a Reply