ബൂത്ത് ലെവല്‍ ഓഫീസറെ ആദരിച്ചു

കൽപ്പറ്റ : ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന നടപടി നൂറ് ശതമാനം പൂര്‍ത്തിയാക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍ കെ.എ. ത്രേസ്യാമയെ ജില്ലാ കളക്ടര്‍ എ. ഗീത സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. വൈത്തിരി താലൂക്കിലെ എല്‍.ഐ.സി പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ രണ്ടിലെ ബി.എല്‍ഒയാണ് കെ.എ. ത്രേസ്യാമ. ജില്ലയില്‍ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) കെ. അജീഷ്, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) കെ. ഗോപിനാഥ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply