May 17, 2026

വന്യമൃഗ ആക്രമണത്തിന് പരിഹാരം വേണം : വടക്കനാട് ഗ്രാമം വീണ്ടും ബഹുജന സമരത്തിനൊരുങ്ങുന്നു

0
IMG-20220913-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വടക്കനാട് ഗ്രാമം വീണ്ടുമൊരു ബഹുജന സമരത്തിന് തയ്യാറെടുക്കുകയാണ്. കർഷക പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ വടക്കനാട് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് നടന്ന ബഹുജന യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. 2018 ലെ സമരത്തെത്തുടർന്ന് സർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇപ്പോഴും സർക്കാർ പാലിക്കാത്തതിലും, ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം രൂപം കൊടുത്ത ഡി.പി.ആർ നടപ്പാക്കാൻ തയ്യാറാകാത്തതിലും യോഗം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. വന്യമൃഗങ്ങൾ ദിനംപ്രതി കൃഷി നശിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി യാതൊരു നഷ്ടപരിഹാരവും കർഷകർക്ക് നൽകുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
കർഷക പ്രതിരോധ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. അബ്ദുറഹ്മാൻ കാദിരി യോഗം ഉദ്ഘാടനം ചെയ്തു. ദേവസ്യ പുററനാൽ അദ്ധ്യക്ഷത വഹിച്ചു. പ്രേംരാജ് ചെറുകര, വി.കെ. സദാനന്ദൻ, കരുണാകരൻ വെള്ളക്കെട്ട്, പി.കെ.പ്രേമൻ , പി.എൻ.പത്മനാഭൻ, ജോസ് ചുണ്ടാട്ട്, ശ്രീജശ്രീ, വേലായുധൻ പൂതിയോണി, യാക്കൂബ് കാവാട്ട്, മേരി ചാക്കോ വട്ടക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. ടെനിൽ മാത്യു ജോൺ സ്വാഗതവും ടി.എൻ.ജയപ്രകാശ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *