June 10, 2023

മുഫീദയുടെ മരണം : സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് സി.പി. എം പൊരുന്നന്നൂർ ലോക്കൽ കമ്മറ്റി

0
IMG_20220913_152554.jpg
മാനന്തവാടി : തരുവണ പുലിക്കാട് മുഫീദയുടെ മരണം സമഗ്രമായ അന്യേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് സി പി ഐ എം പൊരുന്നന്നൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ ലീഗും എസ്.ഡി.പി.ഐ.യും നടത്തുന്നത്  രാഷ്ട്രീയ മുതലെടുപ്പാണെന്നും സി.പി.എം.നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പുലിക്കാട് തീ പൊള്ളലേറ്റ്  സ്ത്രീ  മരണപ്പെട്ട വിഷയത്തിൽ വസ്തുതാവിരുദ്ധമായ പ്രസ്താവന
നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മുസ്ലിം ലീഗ് – എസ്.ഡി.പി.ഐ ശ്രമം പ്രതിഷേധാർഹമാണ്. കുടുംബവിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയ പാർട്ടി നേതാക്കൾക്കെതിരെ കളവ് പ്രചരിപ്പിക്കുന്നത് രാഷ്ട്രിയ പകപോക്കലിന്റെ ഭാഗമായാണ്.വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാന ലീഗ് കേന്ദ്രങ്ങളിൽ പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കുന്നതും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തരുവണ വാർഡിൽ അടക്കം ലീഗിനുണ്ടായ കനത്ത പരാജയവും ആണ്. ഇത്തരം  പ്രചരണങ്ങൾക്ക് ലീഗ് തയ്യാറാവുന്നത് . അപകടകരമായ ലീഗ് എസ്.ഡി.പി.ഐ.
കൂട്ട് കെട്ടും പാർട്ടിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് നാളെ (14 ന് ) വൈക്കീട്ട് നാല് മണിക്ക് രാഷ്ട്രിയ വിശദീകരണം  തരുവണയിൽ നടത്തും. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എൻ. പ്രഭാകരൻ ഏരിയ സെക്രട്ടറി എ. ജോണി തുടങ്ങിയവർ സംസാരിക്കുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഏരിയ സെക്രട്ടറി എ.ജോണി ലോക്കൽ സെക്രട്ടറി കെ.സി.കെ നജ്മുദ്ദീൻ  ഏരിയ-ലോക്കൽ കമ്മിറ്റിഅംഗങ്ങളായ കെ .മുഹമദലി ,സി.ജി.പ്രത്യുഷ്കെ .രാമചന്ദ്രൻ.കെ.കെ.ജംഷീർ ,രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *