ഗീവർഗീസ് റമ്പാനെ നാളെ മലബാർ ഭദ്രാസന മെത്രാപ്പോലിത്തയായി വാഴിക്കും

മീനങ്ങാടി : യാക്കോബായ സുറിയാനി സഭയിലെ പുതിയ മെത്രാപ്പൊലീത്തമാരുടെ വാഴിക്കൽ ലബനനിൽ പാത്രിയർക്കാ അരമനയിലെ സെന്റ് മേരീസ് ചാപ്പലിൽ നാളെ നടക്കും. ബത്തേരി മലങ്കരക്കുന്ന്സ്വദേശി ഗീവർഗീസ് കുറ്റിപറിച്ചേൽ റമ്പാൻ (ഫാ. ഷിബു -45 )കോതമംഗലം സ്വദേശി മർക്കോസ് ചെമ്പകശേരിൽ റമ്പാൻ ( 55 )
എന്നിവരെയാണു മെത്രാപ്പൊലീത്തമാരായി വാഴിക്കുന്നത്. സെപ്തംബർ 21 മീനങ്ങാടി കത്തീഡ്രലിൽ നിയുക്ത മെത്രാപ്പോലീത്തയെ ഭദ്രാസന മെത്രാപ്പോലിത്തയാക്കുന്ന ചടങ്ങും നടക്കും. മലങ്കരക്കുന്ന് സ്വദേശിയാണ് ഫാ. ഷിബു കുറ്റി പറിച്ചേൽ. മലബാർ ഭദ്രാസനത്തിൻ്റെ ചുമതലയാകും ഇദ്ദേഹത്തിന് നൽകുക. തൻ്റെ വൃക്ക മുസ്ലിം സഹോദരിക്ക് നൽകി മാതൃകയായ വ്യക്തിയാണ് നിയുക്ത മെത്രാപ്പോലീത്ത.ജീവ കാരുണ്യ പ്രവർത്തികളിൽ മുൻപന്തിയിലും. വിശുദ്ധ കുരിശിന്റെ തിരുനാൾ ദിനമായ നാളെ ഇന്ത്യൻ സമയം രാവിലെ 11.30 നു നടക്കുന്ന ശുശ്രൂഷകൾക്കു ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയൻ പാത്രിയർക്കിസ് ബാവാ മുഖ്യ കാർമികത്വം വഹിക്കും .
ഓഗസ്റ്റ് 18 നു സിറിയയിലെ മറാത് സെയ്ദ്‌നിയ മാർ അഫ്രേം ദയറായിൽ പാത്രിയർകീസ് ബാവാ ഇവരെ റമ്പാൻ പദവിയിലേക്ക് ഉയർത്തിയിരുന്നു. ഇവരെ മെത്രാപ്പോലീത്തമാരായിവാഴിക്കണമെന്ന യാക്കോബായ സഭാ സുന്നഹദോസിന്റെ അപേക്ഷനേരത്തെ പാത്രിയർക്കീസ് ബാവാ അംഗീകരിച്ചിരുന്നു . മർക്കോസ് റമ്പാൻ പാത്രിയർക്കീസ് ബാവായുടെ മലങ്കര അഫേയേഴ്സ് സെക്രട്ടറിയും ഗീവർഗീസ് റമ്പാൻ ഓസ്ട്രേലിയയി പെർത്ത് സെന്റ് പീറ്റേഴ്സ് പള്ളി വികാരിയുമാണ് . മലബാർ ഭദ്രാസനത്തിലെ സിംഹാസനപ്പള്ളികൾക്കു വേണ്ടിയാണു ഗീവർഗീസ് റമ്പാൻ അഭിഷിക്തനാകുന്നത് . യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തൻട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് , ഗിവർഗീസ് മാർ അത്താനാസിയോസ് , ഡോ . കുര്യാക്കോസ് മാർ തെയോഫിലോസ് , എൽദോ മാർ തീത്തോസ് , കുര്യാക്കോസ് മാർ യൗസേബിയോസ് , മാർ ക്രിസോസ്റ്റമോസ് , കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് , കുര്യാക്കോസ് മാർ ഇവാനി യോസ് , ആയൂബ് മാർ സിൽവാ നിയോസ് യാക്കോബ് മാർ അന്തോണിയോസ് , കുര്യാക്കോ സ് മാർ ക്ലീമിസ് , സറിയാസ് മാർ പീലക്സിനോസ് ഏലിയാ മാർ യൂലിയോസ് , ഡോ . മാ ത്യൂസ് മാർ അന്തിമോസ് എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും .നിയുക്ത മെത്രാപ്പോലീത്തന്മാരുടെ ബന്ധുക്കളടങ്ങുന്ന 100 അംഗ സംഘവും ചടങ്ങിൽ പങ്കെടുക്കാൻ ലബനനിൽ എത്തി .



Leave a Reply