കുറ്റന്വേഷണത്തിൽ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു

ബത്തേരി : ബത്തേരി മന്തണ്ടിക്കുന്ന് എന്ന സ്ഥലത്ത് വാതിലിൻ്റെ പൂട്ട് പൊളിച്ച് ഏകദേശം 90 പവൻ സ്വർണാഭരണങ്ങളും, 40000 രൂപയും മോഷണ ചെയ്ത കേസിലെ പ്രതി ബുള്ളറ്റ് ഷാലു എന്ന ഷാലു സി.റ്റി യെ പിടികൂടുന്നതിന് നേതൃത്ത്വം നൽകിയ സുൽത്താൻ ബത്തേരി ഡി വൈ എസ് പി .അബ്ദുൾ ഷെരീഫ് ,സുൽത്താൻ ബത്തേരി എസ് എച്ച് ഒ ബെന്നി കെ.പി ,നൂൽപ്പുഴഎസ് എച്ച് ഒ മുരുകൻ റ്റി.സി ,സബ്ബ് ഇൻസ്പക്ടർ റോയിച്ചൻ ,ഹരിഷ് കുമാർ, അസിസ്റ്റൻറ്റ് സബ്ബ് ഇൻസ്പക്ടർ അബുബക്കർ ഇ. കെ, പോലീസ് ഉദ്യോഗസ്ഥരായ ഫിനു എം.കെ, ദേവജിത്ത് ആർ, ആഷ്ലിൻ തോമസ്, ശരത്ത് പി.പി, അജീഷ് റ്റി.ആർ, ജെബിൻ ജോയ്, അജിത്ത് പി.ബി, രജീഷ് റ്റി.ആർ, ഷാലു ഫ്രാൻസിസ്, വിപിൻ കെ.കെ, ശ്രീജേഷ് ഇ.എസ്, നൗഫൽ സി.കെ, നിയാദ് പി.എസ്, കുഞ്ഞൻ .എ, ബിജിത്ത് ലാൽ എ.റ്റി, മുഹമ്മദ് സക്കറിയ, ജിനോജ് പി.എസ്, കിരൺ സി.ജെ എന്നിവരെയും മീശോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയിൽ മഹിന്ദ്ര എക്സ് യു വി കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പ് സംഘത്തെ പിടിക്കൂടിയതിന് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിസ്, എ എസ് ഐ ജോയ്സ് ജോൺ, പോലീസുദ്യോഗസ്ഥാരായ ഷുക്കൂർ പി.എ, റിയാസ് എം.എസ്, സലാം കെ.എ ജബലു റഹ്മാൻ, വിനീഷ സി. എന്നിവരെയും .ജനപ്രതിനിധികളെയും ജില്ലാ കളക്ടർ മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തുന്ന പ്രതിയെ കണ്ടു പിടിക്കുന്നതിൽ നിർണായിക പങ്ക് വഹിച്ച സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് സക്കറിയെയും ജില്ലാ പോലീസ് മേധാവി ആർ .ആനന്ദ് ഐ.പി.എസ് അനുമോദിച്ചു.



Leave a Reply