ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

ബത്തേരി:ബത്തേരി കല്ലൂർ കോട്ടൂരിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോട്ടൂർ കോളനിയിൽ മാധവന്റെ മകൻ ജിതിനാണ് (31) മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. അയൽവക്കത്തെ വീട്ടിൽ വാഷിംഗ് മെഷീൻ റിപ്പയർ ചെയ്യുന്നതിനിടെയാണ് സംഭവം.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച് നാളെ ബന്ധുക്കൾക്ക് വിട്ട്നൽകും .



Leave a Reply