April 16, 2024

പ്രവൃത്തി ഉദ്ഘാടനം പോലും നടന്നില്ല; താമരശ്ശേരി ചുരം റോപ്‌വേ പദ്ധതി യാഥാർഥ്യമാകുമോ?

0
Img 20220914 Wa00172.jpg

വൈത്തിരി : ടുറിസം മേഖലയിൽ ജില്ലയുടെ മുഖച്ചായ തന്നെ മാറ്റി മറിക്കുന്ന താമരശ്ശേരി ചുരം റോപ് വേയുടെ പണി തുടങ്ങാനുള്ള നടപടികൾ ഇനിയും ആരംഭിച്ചില്ല. വലിയ പ്രതീക്ഷയോടെയായിരുന്നു പദ്ധതി തുടങ്ങുമെന്ന് മൂന്ന് വർഷം മുമ്പ് സർക്കാർ പറഞ്ഞത്. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വൈകുന്നതു മൂലമാണ് പദ്ധതിയുടെ പ്രവ്യത്തി ഉദ്ഘാടനം ഇഴഞ്ഞുനീങ്ങുന്നത്. പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിനും അനുബന്ധ സംവിധാനങ്ങള്‍ക്കുമായി അടിവാരത്തു കമ്പനി വാങ്ങിയ 10 ഏക്കര്‍ ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷ മൂന്ന്  വര്‍ഷം മുന്‍പാണ്‌ റവന്യു വകുപ്പിനു നല്‍കിയത്‌.കഴിഞ്ഞ മേയില്‍ നിശ്ചയിച്ച പ്രവൃത്തി ഉദ്ഘാടനം പോലും ഇതുവരെ നടത്താനായില്ല. റോപ് വേയുടെ അപ്പര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനു ലക്കിടിയില്‍ കമ്പനി വാങ്ങിയ രണ്ട്  ഏക്കര്‍ ഭൂമിയില്‍ ഒന്നര ഏക്കര്‍ വനം വകുപ്പ്‌ പരിസ്ഥിതി ദുര്‍ബല പ്രദേശത്തില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നു പ്രശ്നം
പരിഹരിക്കപ്പെട്ടപ്പോഴാണ്‌ ഭൂമി തരംമാറ്റല്‍ ശുപാര്‍ശയില്‍ നടപടി വൈകുന്നത്‌. ചുരത്തില്‍ ഏകദേശം 2 ഹെക്ടര്‍ വനഭുമിക്കു മുകളിലൂടെയാണ്‌ റോപ് വേകടന്നുപോകേണ്ടത്‌. കാഴ്ചകള്‍ കണ്ട്‌ ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 15 മിനിറ്റ്‌ മതി. മൂന്ന്  കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. ഒരേസമയം ആറ്  പേര്‍ക്കു യാത്ര ചെയ്യാനാകുന്ന കേബിള്‍ കാറുകളാണ്‌ റോപ് വേയില്‍ ഉണ്ടാകുക. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും.കേന്ത്ര സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു. റോപ്‌ വേ പദ്ധതിക്കൊപ്പം അടിവാരംനൂറാംതോട് -ചിപ്പിലിത്തോട് – തളിപ്പുഴ റോഡ്‌ കൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. 
    ഭുമി തരം മാറ്റുന്നതിനുകൂള ശുപാർശ കോഴിക്കോട്‌ കലക്ടർ, റവന്യു സെെകട്ടറിയുടെ ഓഫിസിലേക്ക്‌ അയയ്ക്കാത്തതു മാത്രമാണു പ്രവൃത്ത തുടങ്ങുന്നതിനു തടസം. നടപടികശ്‌ ഇനിയും വൈകിയാൽ നിര്‍മാണ സാമഗികളുടെ വിലക്കയറ്റം പദ്ധതിയെ ബാധിക്കും. മൂന്നു വർഷം മുനീപ്‌ 70 കോടി രുപയാണ്‌ പദ്ധതിക്കു ചിലവ് പ്രധീക്ഷിച്ചത്.ഇനിയും വൈകിയാൽ ഒരുപാട് വ്യത്യാസം വന്നേക്കും.പദ്ധതി യാഥാർഥ്യമായാൽ 
 ടുറിസം മേഘലയിൽ തിളങ്ങി നിൽക്കുന്ന ജില്ലക്ക് ഈ പദ്ധതി നല്ലൊരു മുതൽ കൂട്ടാവും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *