50 കിലോഗ്രാം ഇറച്ചിയിൽ പഞ്ചായത്ത് അധികൃതർ മണ്ണെണ്ണയൊഴിച്ചൊന്ന് പരാതി

പുൽപ്പള്ളി : പുൽപ്പള്ളിയിൽ കരുമം ഫിഷ് ആൻഡ് ബീഫ് സ്റ്റാളിൽ ബീഫ് വിൽക്കാൻ അനുമതിയില്ലെന്ന കാരണത്താൽ വിൽക്കാനുള്ള ഇറച്ചിയിൽ മണ്ണെണ്ണ ഒഴിച്ച് പഞ്ചായത്ത് അധികൃതർ. മുള്ളൻകൊല്ലി റോഡിലെ ബിജുവിന്റെ കരുമം ഫിഷ് ആൻഡ് ബീഫ് സ്റ്റാളിലെ 50 കിലോഗ്രാം ബീഫ് ആണ് മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചത്. പുൽപ്പള്ളിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന മാംസ വില്പന ശാലകൾക്കും കശാപ്പ് ശാലകൾക്കും ലൈസൻസില്ല. അവർക്കെതിരെ യാതൊരു നടപടികളും എടുക്കാതെ ഒരാഴ്ച്ച മാത്രമായി പ്രവർത്തനം തുടങ്ങിയ ഈ വില്പന ശാലയിൽ മാത്രം അതിക്രമിച്ച് കയറി അതിക്രമം കാണിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും സ്ഥാപനത്തിൽ വന്നിട്ടുള്ള കേടുപാടുകൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ബിജുവിന്റെ ആവശ്യം ബിജുവിന് നേരത്തെ പഞ്ചായത്തിൽ നിന്നും ലൈസൻസ് നൽകാത്തതിനെ തുടർന്ന് ഹൈകോടതിയിൽ പോയാണ് ലൈസൻസ് നേടിയെടുത്തത്. ഇതിനെതിരെ പ്രതിക്ഷേധിച്ചാണ് മണ്ണെണ്ണ ഒഴിച്ചതെന്നും ബിജു പറയുന്നു. മണ്ണെണ്ണ ഒഴിച്ച സംഭവത്തിനെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.



Leave a Reply