July 5, 2026

പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി

0
IMG_20220916_183621.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ബത്തേരി: വാകേരി ഗവ. വൊക്കോഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ 1992-93 എസ് എസ് എല്‍ സി ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്കെത്തിയ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പൂര്‍വവിദ്യാര്‍ഥികളുടെ മക്കളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നയം വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റസാഖ് കക്കടം അധ്യക്ഷനായിരുന്നു. റിട്ട. അധ്യാപകനായ എസ് എസ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച അധ്യാപകരായ കെ ആര്‍ ബാലന്‍, സലീം, ജോസഫ്, ശാന്തകുമാരി, ജോസ് എന്നിവരും, അധ്യാപികയായ സുധാറാണി, വാര്‍ഡ് മെമ്പര്‍ ശ്രീകല ശ്യാം, കാര്‍ത്ത്യായനിയമ്മ, പൂര്‍വവിദ്യാര്‍ഥികളായ ബഷീര്‍ ഇ എ, റിനീഷ്‌കുമാര്‍ സി കെ, ജോസ് സെബാസ്റ്റ്യന്‍, ജോണി കെ എം, ശശികല, എം വി സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *