കുതിച്ചുയര്‍ന്ന് സാധന വില: ഉള്ളം പൊള്ളി ഹോട്ടല്‍ വ്യവസായികള്‍

കൽപ്പറ്റ : നാള്‍ക്കുനാള്‍ ദയനീയമായി ഹോട്ടല്‍ വ്യവസായികളുടെ അവസ്ഥ. പാചക വാതകത്തിന്റെയും ഭക്ഷണം ഒരുക്കാനാവശ്യമായ സാധനങ്ങളുടെയും വിലക്കയറ്റം വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുകയാണ്. ഏറ്റവും ഒടുവില്‍ പാചക വാതകം വാണിജ്യ സിലിണ്ടറിനു 150 രൂപയാണ് വര്‍ധിച്ചത്. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് 500 മുതല്‍ 1000 വരെ രൂപയാണ് ദിവസക്കൂലി. വാടക, വൈദ്യുതി ചാര്‍ജ് എന്നിവയും ഭീമമാണ്. വെള്ളത്തിനു ചെലവഴിക്കുന്ന തുകയും ചെറുതല്ല. ഓരോ ദിവസവും കണക്കുനോക്കുമ്പോ ഉള്ളം പൊള്ളുകയാണെന്നു വൈത്തിരിയില്‍ ഹോട്ടല്‍ നടത്തുന്ന സാക്കിർ പറയുന്നു.മൈദ, പച്ചക്കറി, ചിക്കന്‍, ബീഫ്, അരി, ആട്ട തുടങ്ങി ഹോട്ടലിലേക്കു നിത്യവും ആവശ്യമായ സാധനങ്ങള്‍ക്കെല്ലാം തീവിലയാണ്. ഇതിനു ആനുപാതികമായി ഭക്ഷണ വില വര്‍ധിപ്പിക്കാന്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കു കഴിയുന്നില്ല. ചില ഹോട്ടലുകളില്‍ ചായ വില രണ്ടു രൂപ വര്‍ധിപ്പിച്ചപ്പോള്‍ത്തന്നെ പിതിവുകാരില്‍നിന്നു മുറുമുറുപ്പുയര്‍ന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ നടപടി സ്വീകരിക്കണമെന്നാണ് ഹോട്ടല്‍ വ്യവസായികളുടെ ആവശ്യം. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഇടത്തരം ഹോട്ടലുകള്‍ പൂട്ടേണ്ട സ്ഥിതി സംജാതമാകുമെന്നും അവര്‍ പറയുന്നു.



Leave a Reply