സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കണം: കെ.കെ രമ എം.എല്‍.എ

പനമരം: വയനാട് ജില്ല മെഡിക്കല്‍ കോളജ് ജില്ലയുടെ മധ്യഭാഗത്തായി തന്നെ സ്ഥാപിക്കണമെന്ന് വടകര എം.എല്‍.എയും ആര്‍.എം.പി.ഐ നേതാവുമായ കെ.കെ രമ അഭിപ്രായപ്പെട്ടു. പനമരം സ്‌കൂളിലെ ലൈബ്രറിയ്ക്കായ് ഗ്രാമം സാംസ്‌കാരിക വേദി നല്‍കുന്ന പുസതക വിതരണഉല്‍ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളജ് വന്നാല്‍ ജില്ലയിലെ ഭൂരിഭാഗം ആളുകള്‍ക്കും എത്തിപെടാന്‍ പ്രയാസമാണെന്നും അവിടേക്കുള്ള യാത്ര ദുഷ്‌കരമാണെന്നും അതുകൊണ്ട് തന്നെ ജില്ലയിലെ ഭൂരിഭാഗം ആളുകളും ആവശ്യപെടുന്നതു പോലെ പുതുതായി നിര്‍മ്മിക്കുന്ന മെഡിക്കല്‍ കോളേജ് കെട്ടിടം ജില്ലയുടെ മധ്യഭാഗത്തായി എല്ലാവര്‍ക്കും പെട്ടന്നെത്തി ചേരാവുന്ന സ്ഥലത്ത് സ്ഥാപിക്കണമെന്നുമാണ് ആര്‍ എം പി ഐ യുടെ നിലപാടെന്നും കെ.കെ രമ വ്യക്തമാക്കി.



Leave a Reply