പട്ടിപിടുത്തക്കാരില്ലാത്തത് വന്ധ്യംകരണം പ്രതിസന്ധി സൃഷ്ടിക്കുന്നു.

കൽപ്പറ്റ:പരിചയ സമ്പന്നരായ പട്ടി പിടുത്തക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു .
തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയായാൽ അവയെ വന്ധ്യംകരിക്കുന്നതിന് വയനാട് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയതോടെയാണ് പ്രതിസന്ധിയും പ്രകടമായത്. . ഒക്ടോബർ അവസാനവാരത്തോടെ ഷെൽറ്റർ ഹോമുകൾ സജ്ജീകരിക്കും. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് രണ്ട് ബ്ലോക്കുകൾക്ക് ഒന്ന് എന്ന ക്രമത്തിലാണു എ ബി സി സെന്ററുകളും ഷെൽറ്റർ ഹോമുകളുമാണ് സജ്ജീകരിക്കുക.
തെരുവുനായ് ശല്യത്തിനു പരിഹാരം കാണുന്നതിനുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല മേൽനോട്ട സമിതി ഇതിനു നേതൃത്വം നൽകും. ഷെൽറ്റർ ഹോമുകൾ സജ്ജീകരിക്കുന്നതിനു ആവശ്യമായ സേവനങ്ങൾ മേൽനോട്ട സമിതി വേഗത്തിൽ ലഭ്യമാക്കും. ബത്തേരി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് എബിസി സെന്ററുകളുള്ളത്. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫിസറെ ചുമതലപ്പെടുത്തി. ഒരുദിവസം കേന്ദ്രത്തിൽ 10 നായ്ക്കളെയെങ്കിലും വന്ധ്യംകരണ ത്തിന് വിധേയമാക്കുകയാണ് ലക്ഷ്യം. എന്നാൽ നിലവിലുള്ള സംവിധാനത്തിൽ പട്ടിപിടിക്കുന്നവരെ കിട്ടാനുള്ള പ്രയാസമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് .
തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കു ത്തിവയ്പ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. പരിശീ ലനം ലഭിച്ച ഏഴ് പട്ടി പിടുത്തക്കാരാണു നിലവിൽ ജില്ലയിലുള്ളത്. കുടുംബശ്രീ പ്രവർത്തകർ, ജനമൈത്രി പൊലീസ്, സന്നദ്ധ സംഘടനകൾ, വൊളന്റിയർമാർ തുടങ്ങി യവർക്കു കൂടി പരിശീലനം ലഭ്യമാക്കി സന്നദ്ധസേന രൂപീകരിച്ച് കുത്തിവയ്പ് വേഗത്തിൽ പൂർ ത്തീകരിക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.സന്നദ്ധസേനയിലേക്ക് ഇതുവ രെ 75 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലന പരി പാടികൾ ക്രമീകരിക്കാൻ വെറ്ററി നറി സർവകലാശാലയോട് ആവ ശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനാംഗങ്ങൾക്ക് ആന്റി റാബീസ് വാക്സിൻ ലഭ്യമാക്കും.
കഴിഞ്ഞ 16ന് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കു ത്തിവയ്പ് തുടങ്ങിയിരുന്നു. ജില്ലയിൽ നിലവിൽ ഏഴ് ഹോട്ട്സ്പോട്ടുകളാണുള്ളത് .വയനാട്
ജില്ലയിലെ ആദ്യത്തെ ഹോട്സ്പോട്ടായ കൽപറ്റയിലെ തെരുവുനായ്ക്കൾക്കാണ് ആദ്യം വാക്സിനേഷൻ നൽകിയത്. ആദ്യഘട്ടത്തിൽ ഹോട്സ്പോട്ടുകളിലാണു കുത്തിവയ്പ് ക്യാമ്പ് നടത്തുക. ഹോട്സ്പോട്ടുകൾ അല്ലാത്ത തദ്ദേശ സ്ഥാപന പരിധിയിലുള്ള തെരുവുനായ്ക്കൾക്കും അടുത്ത ഘട്ടത്തിൽ വാക്സീൻ ലഭ്യമാക്കും.
വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പുരോഗമിക്കുകയാണ്.



Leave a Reply