സൗഹൃദ : മെഗാ ഹോമിയോ മെഡിക്കൽ ക്യാമ്പ് മാനന്തവാടിയിൽ

മാനന്തവാടി :വയനാട് ജില്ല ആയുഷ് ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള പകർച്ചവ്യാധി പ്രതിരോധ സെല്ലും( റീച്ച് ) ജില്ലാ ഹോമിയോ ആശുപത്രിയും മാനന്തവാടി മുനിസിപ്പാലിറ്റി യുടെയും സംയുക്താഭിമുഖ്യത്തിൽ മെഗാ ഹോമിയോ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 22 വ്യാഴാഴ്ച രാവിലെ 10 മുതൽ 2 മണി വരെ മാനന്തവാടി ക്ലബ് കുന്നു വ്യാപാരി ഭവൻ ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉത്ഘാടനം ചെയ്യും.
ജില്ലാ ഹോമിയോ ആശുപത്രിയിലെ എല്ലാവിധ വിദഗ്ധ സേവന വിഭാഗങ്ങളും ഇതിൽ പങ്കെടുക്കുന്നു.
സ്ത്രീകളുടെ പ്രത്യേക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സീതാലയം, കുട്ടികളുടെ പഠന വൈകല്യവും സ്വഭാവ വൈകല്യവും കൈകാര്യം ചെയ്യുന്ന സദ്ഗമയ, ജീവിതശൈലി രോഗങ്ങൾ കൈകാര്യം ചെയ്യുന്ന ആയുഷ്മാൻ ഭവ, തൈറോഡ് ആസ്ത്മ അലർജി ക്ലിനിക്കിലെ ഡോക്ടർമാർ, ലഹരി ചികിത്സ വിഭാഗം പുനർജനി, ജനറൽ ഒപി വിഭാഗം
വയോജന ക്ലിനിക്,, കൂടാതെ കൗൺസിലിംഗ്, സ്പെഷൽ എഡ്യൂക്കേഷൻ ടീച്ചർ, യോഗ ട്രൈനർ എന്നിവരുടെ സേവനവും ക്യാമ്പിൽ ലഭ്യമാണ്. ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ അറിയാനും പ്രത്യേക രജിസ്ട്രേഷനുമായി 04935227528 എന്ന നമ്പറിൽ വിളിക്കുക.
വയനാട് ജില്ല ആയുഷ് ഹോമിയോപ്പതി വകുപ്പ് . നാഷണൽ ആയുഷ്മീഷൻ



Leave a Reply