June 10, 2023

ലഹരി ഉപയോഗത്തിൻ്റെ ആപത്തിനെതിരെ യോദ്ധാവ് : ബോധവത്ക്കരണ റാലി 23 ന് കൽപ്പറ്റയിൽ

0
IMG-20220922-WA00122.jpg
കൽപ്പറ്റ : യുവതലമുറയുടെ വിവിധതരം ലഹരിവസ്തുക്കളുടെ 
വർദ്ധിച്ച ഉപയോഗം സമീപനാളുകളിൽ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
വർദ്ധിച്ചുവരുന്ന മദ്യം-മയക്കുമരുന്ന് ഉപയോഗം ,വിൽപ്പന ,
കടത്ത് എന്നിവയ്ക്കെതിരെ നിതാന്ത ജാഗ്രത പുലത്തേണ്ടതും 
ലഹരി ഉപയോഗം തടയുന്നതിന് നിയമം നടപ്പാക്കുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിച്ച് പ്രതികൾക്ക് കടുത്ത ശിക്ഷ വാങ്ങി നല്കേണ്ടതും എല്ലാ വിഭാഗം ജനങ്ങളുടേയും കർത്തവ്യമാണ്. 
 മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ ലഹരിക്കെതിരെ ജാഗ്രതയേകുന്ന ബോധവൽക്കരണ
പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
 ലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസും.”യോദ്ധാവ്” ബോധവത്കരണം  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും  വെള്ളിയാഴ്ച  വൈകീട്ട് 5.00 മണിക്ക് കൽപ്പറ്റ എച്ച്.ഐ.എം, യു.പി സ്ക്കൂൾ പരിസരത്ത് വയനാട് ജില്ലാ പോലീസ് മേധാവി .ആർ .ആനന്ദ് ഐ പി എസ്  ഉദ്ഘാടനം ചെയ്യും.
പ്രശസ്ത സിനിമാ താരം അബു സലീം,സന്തോഷ് ട്രോഫി ജേതാവ് ,മുഹമ്മദ് റാഷിദ്.കെ എന്നിവരും ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും,സ്റ്റുഡൻ്റ് പോലീസ് കേഡറ്റസ്,സന്നദ്ധ സംഘടനകൾ ,വിവധ ക്ലബ്ബ് അംഗങ്ങൾ ,സ്കൂൾ കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾ വ്യാപാരി, വ്യവസായികൾ , സാമൂഹിക-സാംസകാരിക പ്രവർത്തകർ ,മാധ്യമ പ്രവർത്തകർ എന്നിവർ 
ബോധവത്ക്കരണ ,പ്രതിരോധ പ്രവർത്തനങ്ങളിൽ 
പങ്കാളികളാകും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *