ലോക വിനോദ സഞ്ചാര ദിന വാരാഘോഷം

കൽപ്പറ്റ : ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ ടൂറിസം സംഘടനകളുടെയും കോളേജുകളുടെയും സഹകരണത്തോടെ ജില്ലയിൽ വിനോദ സഞ്ചാര ദിന വാരാഘോഷം സംഘടിപ്പിക്കുന്നു.
വിനോദ സഞ്ചാര ദിന വാരാഘോഷത്തിന്റെ ജില്ലാതല ഉൽഘാടനം ചീങ്ങേരി, റോക്ക് അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിൽ വാർഡ് അംഗം ജെസ്സി ജോർജിന്റെ അധ്യക്ഷതയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹഫ്സത് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് ഡി വി വിനോദ സഞ്ചാര ദിന പ്രഭാഷണം നടത്തി. ഡി ടി പി സി സെക്രട്ടറി അജേഷ് കെ ജി സ്വാഗതവും കേന്ദ്രം മാനേജർ ഹരിഹരൻ നന്ദിയും അറിയിച്ചു. ബ്ലോക്ക് പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്ളാഡീസ്കറിയ, ലൂക്കോ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
പ്രദേശ വാസികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ സെമിനാറുകൾ, കലാ കായിക പരിപാടികൾ ജില്ലയിലെ വിവിധ കോളേജുകളിലും ടൂറിസം കേന്ദ്രങ്ങളിലുമായി നടക്കും. പൊതുജനങ്ങൾക്കായി വയനാട് അഡ്വഞ്ചർ ക്യാമ്പ് കർലാട് തടാകത്തിൽ വച്ച് 100 മീറ്റർ കയാക്ക് മത്സരം നടത്തും. മാധ്യമ പ്രവർത്തകർക്കായി ചീങ്ങേരി മലയിൽ ട്രെഷർ ഹണ്ടും നടത്തുന്നുണ്ട്.
വ്യാഴം ഉച്ചയ്ക്ക് 2 മണി മുതൽ സുൽത്താൻ ബത്തേരി അൽഫോൺസ ആർട്സ് & സയൻസ് കോളേജിൽ ടൂറിസം സെമിനാർ നടക്കും.



Leave a Reply