പൂക്കോട് തടാകറോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങൾ

പൂക്കോട് : ജില്ലയുടെ സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി നിരവധിയാളുകളാണ് ദിനം പ്രതി ചുരം കയറിവരുന്നത്.ദിവസങ്ങളോളം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ചാണ് പലയാളുകളും മടങ്ങുന്നത്.ഇത് വഴി നല്ലൊരു വരുമാനമാണ് ടുറിസം മേഖലക്ക് ലഭിക്കുന്നത്.
എന്നാൽ സഞ്ചാരികളെ സ്വീകരിക്കാൻ വേണ്ടത്ര സജ്ജീകരണങ്ങൾ ഒരുക്കാത്തതാണ് വിനോദ സഞ്ചാര വകുപ്പിന്റെ വീഴ്ച്ച.
ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൂക്കോട് തടാകം.കഴിഞ്ഞ മാസം ടുറിസം വകുപ്പ് പുറത്തുവിട്ട കണക്കു പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തിയതിലൊന്ന് ഇവിടെയായിരുന്നു.ഇത് വഴി ലക്ഷങ്ങളുടെ വരുമാനമായിരുന്നു ടുറിസം വകുപ്പിനുലഭിച്ചത്.
അതേ സമയം ഈ തടാകത്തിനു മുമ്പിലൂടെ പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞു കിടന്നിട്ട് മാസങ്ങളായി.അത് നന്നാക്കി മനോഹരമായ ചെടികൾ ഇരു വശങ്ങളിലും വെച്ചു പിടിപ്പിക്കുകയാണെങ്കിൽ ഈ തടാകത്തിന്റെ സൗന്ദര്യം ഒന്നു കൂടി വർധിക്കുകയും അടിസ്ഥാന സൗകര്യം വികസിക്കുകയും ചെയ്യും.



Leave a Reply