വൈത്തിരി പഴയ ബസ് സ്റ്റാന്റ് പരിസരം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു

വൈത്തിരി :വൈത്തിരിയിലെ പഴയ ബസ് സ്റ്റാന്റിന് സമീപം കുറച്ചു മാസങ്ങളായി പ്രകൃതി വിരുദ്ധർ മാലിന്യങ്ങൾ കൊണ്ട് തള്ളുകയാണ്.ഇത് കാരണം പരിസരം വൃത്തിഹീനവും കൊതുകുകളും വർധിച്ചിരിക്കുകയാണെന്ന് പരിസരവാസികൾ പറയുന്നു.വൈത്തിരി ടൗൺ സൗന്ദര്യ വൽക്കരണത്തിന്റ ഭാഗമായി പൂചെടികൾ ഇരുവശത്തും ചട്ടികളിൽ നിരത്തി വെച്ച് ജനശ്രദ്ധ കൂട്ടുമ്പോൾ ഒരു വശത്ത് കുപ്പത്തൊട്ടിയായി മാറിയിരിക്കുകയാണ്.വൈത്തിരി പഞ്ചായത്ത് ഭരണ സമിതി മുൻകൈ എടുത്ത് പരിസരം മലിനപ്പെടുത്തുന്നവർക്കെതിരെ നടപടി കൈകൊള്ളണമെന്നാണ് പരിസരവാസികളുടെ ആവിശ്യം.



Leave a Reply