വയനാട് മെഡിക്കൽ കോളേജ് വയനാട്ടുകാർക്ക് ഉപകരിക്കുന്ന സ്ഥലത്ത് നിർമ്മിക്കണം

മുട്ടിൽ. വയനാട്ടിൽ നിർമ്മിക്കുന്ന മെഡിക്കൽ കോളേജ് വയനാട് ജില്ലക്കാരായ മുഴുവനാളുകൾക്കും അയൽ ജില്ലക്കാരായ ഗൂഡല്ലൂർ , എരുമാട് . തുടങ്ങിയ പ്രദേശക്കാർക്കും കൂടിയും ഉപകരിക്കുന്ന രീതിയിൽ വയനാടിന്റെ മദ്യത്തിൽ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ മടക്കി മലയിലെ ഭൂമിയിൽ നിർമ്മിക്കണമെന്ന മുട്ടിൽ പഞ്ചായത്ത് വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു
കൺവൻഷൻ വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ മടക്കിമല യുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ മുട്ടിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടൻ. മുഹമ്മദ് ഷാമാഷ്. ബഷീർ മുള പറമ്പത്ത്. ഇഖ്ബാൽ മുട്ടിൽ. വിജയൻ. ഇ. ബാബു പിണ്ടിപുഴ .ഷക്കീർ. കെ. ആലി എം കെ. ഉഷ വാഴ വറ്റ.റുഖിയ ടീച്ചർ. നാസർ പാലൂര്.ഷൈജു. പി പി. സിറാജ് വിതുടങ്ങിയവർ സംസാരിച്ചു. ഇഖ്ബാൽ മുട്ടിൽ സ്വാഗതവും. നാസർ പാലൂര് നന്ദിയും പറഞ്ഞു



Leave a Reply