May 16, 2026

റിസോർട്ടിലെ ലഹരി സൽക്കാരം യുവാക്കൾ അറസ്റ്റിൽ

0
IMG_20220925_171819.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ സ്വകാര്യ റിസോർട്ടിൽ റൂമെടുത്ത ഒൻപത്  പേരിൽ നിന്നും 2.42 ഗ്രാം ഹാഷിഷ് ഓയിൽ പുൽപ്പള്ളി ഇൻസ്പെക്ടർ അനന്തകൃഷണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിക്കൂടി.വടകര പയിങ്ങാട്ട് വീട്ടിൽ ബിവിൻ (32),
വടകര കിഴക്കേ ചാലിൽ നിധീഷ് (27 ), വടകര മാളികത്താഴെ വീട്ടിൽ മിഥുൻ( 29 ), വടകര പുത്തൻ  കോയിലോത്ത് വീട്ടിൽ വിഷ്ണു ( 27), വടകര കോട്ടപ്പള്ളി രാജീവൻ (24) ,വടകര വാനക്കണ്ടിപ്പൊയിൽ വീട്ടിൽ  വിഷ്ണു  (26,) വടകര വരവുകണ്ടിയിൽ വീട്ടിൽ 
സംഗീത്(29) , വടകര വള്ളിയാട് ജിതിൻ  (31), വടകര വള്ളിയാട് റെജീഷ്, (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച ,കെ എൽ  11 എ ബി 42 76 ഇന്നോവ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ മയക്കുമരുന്ന് നിരോധന നിയമ  പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.എസ് .പി . സി .ഒ  അബ്ദുൽ നാസർ,.സി .പി . ഒ .മാരായ പ്രജീഷ് . പ്രവീൺ,വിജിത മോൾ എന്നിവരും പ്രതികളെ പിടിക്കൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *