May 18, 2026

ഫ്രീഡം വാള്‍’ ഒരുക്കി നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ത്ഥികള്‍

0
IMG-20220926-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് :എന്‍ എസ് എസ് ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഗാന്ധി ചിത്രം ഉള്‍പ്പെട്ട ഫ്രീഡം വാള്‍ ശ്രദ്ധേയമായി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് എം ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്ലെന്‍, എഡ്വിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഗാന്ധി ചിത്രം ഒരുക്കിയത്. എസ് എം സി ചെയര്‍മാന്‍ വി മുസ്തഫ, എന്‍ എസ് എസ് ടീം ലീഡര്‍മാരായ സച്ചിദേവ്, ഫാത്തിമ സാനിയ, സീനിയർ അസിസ്റ്റന്റ് മാത്യു എൻ പി തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജിഷ എം പോൾ സ്വാഗതവും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അജിത് ബി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *