ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

കൽപ്പറ്റ : ആദർശ രാഷ്ട്രീയത്തിന്റെ വക്താവും തികഞ്ഞ മതേതരവാദിയുമായ കോൺഗ്രസിന്റെ സമുന്നത നേതാവും മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ കൽപ്പറ്റ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചന പ്രമേയത്തിൽ അറിയിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ഷാബു എപി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ ബി പ്രേമാനന്ദൻ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാജി ചെറിയാൻ, സി എം ശിവരാമൻ , ജില്ലാ- ബ്ലോക്ക് നേതാക്കളായ അഡ്വ: എം ശ്രീകുമാർ, ജോണി കൈതമറ്റം, പി പി സദാനന്ദൻ, സി ടി നളിനാഷൻ,കെ മുഹമ്മദലി, ജോസ് മലയിൽ, മല്ലിക, സാജിർ കൽപ്പറ്റ , അബ്ദുൽ റഹ്മാൻ, ബാബു മേപ്പാടി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.



Leave a Reply