May 18, 2026

മേപ്പാടിയിലെ ലോഡ്ജിൽ നിന്നും മധ്യവയസ്കനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു

0
IMG-20220926-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പി പാർട്ടിയും മേപ്പാടി ടൗണിലെ ലോഡ്ജിലെ മുറിയിൽ നിന്നും 
 205 ഗ്രാം കഞ്ചാവുമായി പ്രാഞ്ചി എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെ ബി റോഡ് പഴയടത്ത് വീട്ടിൽ , ഫ്രാൻസിസിനെ പിടികൂടി. നിരവധി കഞ്ചാവ് കേസ്സുകളിലായി നിരവധി തവണ ശിക്ഷിപ്പെട്ടയാളാണ് പ്രതി. കഴിഞ്ഞ മാസം  ഇയാളെ കഞ്ചാവുമായി ഇതേ എക്സൈസ് ടീം തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ ആക്കിയിരുന്നു. ലോഡ്ജിൽ വച്ച് ചെറുപൊതികളാക്കി വിൽപ്പന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ് . ഇയ്യാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നതും റൂം എടുത്ത് നൽകിയിരുന്ന പൊഴുതന സ്വദേശി അലിയെ രണ്ടാം പ്രതിയായി ഉൾപ്പെടുത്തി. അലിയും നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. രണ്ടാം പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി. കർണ്ണാടകയിൽ നിന്നും രണ്ടാം പ്രതി അലി എത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി ഒന്നാം പ്രതി കൽപ്പറ്റ ടൗൺ ഭാഗത്ത് വിൽപ്പന നടത്തുകയാണ് പതിവ്. ഒന്നാം പ്രതിയിൽ നിന്ന് കഞ്ചാവ് വിറ്റ വകയിൽ ഉണ്ടായിരുന്ന 11500 രൂപയും , ഒരു മൊബൈൽ ഫോണും , കഞ്ചാവ് പൊതിയാകാൻ ഉപയോഗിച്ച നിരവധി പ്ലാസ്റ്ററിക് കവറുകൾ കണ്ടെത്തി പ്രതിയുടെ മൊബൈലിൽ നിന്നും വിദ്യാർത്ഥികൾ , അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവർ നിരന്തരം കഞ്ചാവിനായി ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. മേൽ നടപടികൾക്കായി പ്രതിയെ കൽപറ്റ എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജാരാക്കി. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ എം' എ രഘു , ജോണി .കെ .സിവിൽ എക്സൈസ് ഓഫീസർ,അനന്തു എസ്. എസ്. എന്നിവർ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *