August 6, 2026

വായ്പ വിതരണം ചെയ്തു

0
IMG_20220926_082513.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, തരിയോട് ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീയുമായി സഹകരിച്ചു നടപ്പിലാക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു.കൃഷിക്കും കൃഷി അനുബന്ധ പ്രൊജക്റ്റുകൾക്കും വസ്തു ഈട് ഇല്ലാതെ പരസ്പര ജാമ്യത്തിൽ ഏഴ്  ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയുടെ വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിബു വി.ജിയാണ് ഉദ്ഘാടനം ചെയ്തത്. തരിയോട് പഞ്ചായത്തിലെ ദർശന, ലക്ഷ്യ, മരിയ, തുല്യത ജെ. എൽ. ജി.കൾക്കാണ് വായ്പ നൽകിയത്. ബാങ്ക് പ്രസിഡന്റ്‌ കെ. സുഗതൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സീന നവീൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, പഞ്ചായത്ത്‌ അംഗങ്ങളായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, പുഷ്പ, സി. ഡി. എസ്. ചെയർപേഴ്സൺ രാധ ഇ. കെ, ബാങ്ക് ഡയറക്ടർമാരായ ലക്ഷ്മി രാധാകൃഷ്ണൻ, പി. എ. ജാഫർ, സെക്രട്ടറി കെ. സച്ചിദാനന്ദൻ, മാനേജർ എ. നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *