November 2, 2026

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കയാക്കിംഗ് മത്സരം നാളെ

0
IMG_20220926_164818.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കർലാട് : ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കയാക്കിംഗ് ചലഞ്ച് (ഡബിള്‍സ്) മത്സരം സെപ്റ്റംബര്‍ 27ന് രാവിലെ 9ന് കര്‍ലാട് തടാകത്തില്‍ നടക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 4000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3000 രൂപയും നാലാം സ്ഥാനം നേടുന്നവര്‍ക്ക് 2000 രൂപയും അഞ്ചാം സ്ഥാനം നേടുന്നവര്‍ക്ക് 1000 രൂപയും ക്യാഷ് പ്രൈസ് ലഭിക്കും. 100 മീറ്റര്‍ കയാക്കിങ്ങ് ചലഞ്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ 200 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544970721, 9847884242.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *