March 22, 2023

ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിനെതിരെ ആശാ വർക്കർമാരുടെ കലക്ട്രേറ്റ് മാർച്ച്

IMG-20220926-WA00332.jpg
കൽപ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന വ്യാപകമായി എല്ലാ കലക്ട്രേറ്റുകൾക്ക് മുമ്പിലും സെക്രട്ടറിയേറ്റിന് മുന്നിലും നടത്തുന്ന ധർണ്ണയുടെ ഭാഗമായി വയനാട് കലക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ 
 സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.വി സഹദേവൻ ഉദ്ഘാടനം ചെയ്തു .
ശൈലി ആപ്പ് സർവ്വേക്ക് മൊബൈൽ ടാബ് അനുവദിക്കുക, സർവ്വേക്ക് മാന്യമായ വേതനം നൽകുക, ഹോണറേറിയം വർദ്ധിപ്പിക്കുക, അന്യായമായി ആനുകുല്യങ്ങൾ വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. 
ആശാ വർക്കേഴ്സ് ഫെഡറേഷൻ 
ജില്ലാ സെക്രട്ടറി കമല മോഹനൻ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ഷാജിമോൾ, മിനി രമേശൻ, ദീപ മുട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *