തപാൽ വകുപ്പിലെ ജി.ഡി.എസ്. ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

കൽപ്പറ്റ: കേന്ദ്ര സർക്കാരിൻ്റെ വാഗ്ദാന ലംഘനത്തിനെതിരെ തപാൽ വകുപ്പിലെ ജി.ഡി.എസ്. ജീവനക്കാർ സംയുക്തമായി അനിശ്ചിതകാല സമരത്തിലേക്ക്.
ആദ്യഘട്ടത്തിൽ ജില്ലാ കേന്ദ്രത്തിലും തുടർന്ന് സംസ്ഥാന തലത്തിലും ഒക്ടോബർ 19 മുതൽ ഡൽഹി ഡി .ജി ഓഫീസിനു മുമ്പിലുമാണ് സമരം.
ജി.ഡി.എസ്. ജീവനക്കാരെ സിവിൽ സർവൻ്റ് ആയി അംഗീകരിക്കുകയും പെൻഷൻ അനുവദിക്കുകയും ചെയ്യുക , കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണീയനും നാഷണൽ യൂണിയൻ ഓഫ് ഡാക് സേവക്സും സംയുക്തമായി കൽപ്പറ്റ പോസ്റ്റോഫീസിനുമുമ്പിൽ സായാഹ്ന ധർണ്ണ നടത്തി. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി സി.എസ്. സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. എ .ഐ .ജി.ഡി.എസ്. സർക്കിൾ ട്രഷറർ വി.എം. ഡേവിഡ് അധ്യക്ഷത വഹിച്ചു . ഐ.എൻ.റ്റി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി, തലശ്ശേരി ഡിവിഷൻ സെക്രട്ടറി എം.ഡി.സാജു , കോഴിക്കോട് ഡിവിഷൻ കമ്മിറ്റി അംഗം ടി.പി. ജോയി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply