April 27, 2024

കല്ലോടി സെൻ്റ് ജോസഫ് സ്കൂളിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 28 ന്

0
Gridart 20220926 1959444322.jpg

മാനന്തവാടി : കല്ലോടി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടത്തിൻ്റ് ഉദ്ഘാടനം ഈ മാസം 28 ന് നടക്കുമെന്ന് അധികൃതർവാർത്താ സമ്മേളനത്തിൽ അറിയിച്ചു.വെഞ്ചിരിപ്പ് കർമ്മവും സമ്മേളന ഉദ്ഘാടനവും രൂപത അധ്യക്ഷൻ ജോസ് പൊരുന്നേടം നിർവ്വഹിക്കും.ഐ ടി ,സയൻസ് ലാബ് ഉദ്ഘാടനം,     ഒ ആർ കേളു എം എൽ എ യും, സ്കൂൾ ബസ് ഫളാഗ് ഓഫ് ടി സിദ്ദീഖ് എം എൽ എ യും, ലൈബ്രറി ആൻ്റ് കൗൺസിലിംഗ് റൂം ഉദ്ഘാടനം ഐ സി ബാലകൃഷ്ണൻ എം എൽ എ യും നിർവ്വഹിക്കും.സാമുഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ സ്ക്കുൾ മാനേജർ ഫാ: ബിജു മാവറ, പ്രിൻസിപ്പൽ എ വി ബ്രിജേഷ് ബാബു, ബിനു എം രാജൻ, കെ ജെ ജാക്വിലിൻ, നജീബ് മണ്ണാർ എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *