March 29, 2024

മാനന്തവാടി നഗര സഭയിൽ ലഹരി വിരുദ്ധ ജനജാഗ്രത സമിതി രൂപീകരിച്ചു

0
Img 20220926 Wa0075.jpg
മാനന്തവാടി : മാനന്തവാടി നഗരസഭയിൽ മയക്കു മരുന്നിൻ്റെ  ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുള്ള ലഹരി വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരണ യോഗം നഗര സഭ ഹാളിൽ വെച്ച് ചേർന്നു.  
വരും ദിനങ്ങളിൽ ലഹരി വിമുക്ത നഗരസഭയായി മാറ്റുന്നതിന് വേണ്ടി വിദ്യാഭ്യസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൗൺസിലിംങ്, ലഹരി വിമുക്ത ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന് നഗരസഭ തലത്തിൽ സ്ക്വാഡ് രൂപീകരിച്ചു. മാനന്തവാടി നഗരസഭയിൽ 36 ഡിവിഷനുകളും ലഹരി വിമുക്തമാക്കുന്നതിനു വേണ്ടി  യുവ ജനങ്ങളുടെ നേതൃത്വത്തിൽ അതാത് ഡിവിഷനുകളിൽ സ്ക്വാഡ് രൂപീകരിക്കും. ഇതിൻ്റെ പ്രവർത്തനം ആഴ്ചയിൽ ഒരിക്കൽ വിലയിരുത്താനും യോഗത്തിൽ തീരുമാനിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ വരും ദിനങ്ങളിൽ നഗരസഭയിൽ പ്രാവർത്തികമാക്കാനും തീരുമാനിച്ചു.
 ഡപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി.എസ്സ്.മൂസ്സ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പി.വി.ജോർജ്ജ്, വി.ആർ.പ്രവീജ്, എക്സൈസ് മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, മാനന്തവാടി എ.എസ്.ഐ. മെർവ്വിൻ,  ഹെൽത്ത് ഇൻസ്പെക്ടർ സജി.കെ.എം, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതി നിധികൾ, സാംസ്ക്കാരിക സാമൂഹിക സംഘടനാ പ്രതിനിധികൾ, ഗ്രന്ഥശാല സംഘം പ്രതിനിധികൾ,  വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, അധ്യാപക സർവ്വീസ് സംഘടന പ്രതിനിധികൾ, പി.ടി.എ, മദർ പി.ടി.എ.അംഗങ്ങൾ, പെൻഷനേഴ്സ് പ്രതിനിധികൾ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *