March 22, 2023

അവലോകന യോഗം നടത്തി

IMG-20220928-WA00722.jpg
വൈത്തിരി: വൈത്തിരി താലൂക്കിലെ എസ്.ടി പ്രമോട്ടര്‍മാരുടെ പ്രതിമാസ അവലോകന യോഗം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. കൈനാട്ടി അമൃദ് പരിശീലന കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ പ്രതിമാസ അവലോകനത്തില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്, തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടിക വര്‍ഗ്ഗ പങ്കാളിത്തം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, തൊഴിലുറപ്പ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, അസി. പ്രോജക്ട് ഓഫീസര്‍ കെ.കെ. മോഹന്‍ദാസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ കെ. ഗണേഷ്‌കുമാര്‍, കെ.എന്‍. സുനില്‍, എസ്.എസ് രജനികാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news