May 16, 2026

പോഷകാഹാര പ്രദർശനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

0
IMG_20220928_173615.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വനിത ശിശു വികസന വകുപ്പ്, മാനന്തവാടി ബ്ലോക്ക് ഐസിഡിഎസ് പ്രോജക്ടിൽ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി “പോഷൺ മാ”വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു,പൊതുജനങ്ങളിൽ ഗുണമേന്മയുള്ള പോഷണത്തെക്കുറിച്ച് അവബോധം കൊണ്ടുവരാനും പോഷണ നിലവാരമുള്ള ഭക്ഷണം കഴിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ട് മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളിൽ ന്യൂട്രീഷൻ എക്സിബിഷനും ആരോഗ്യവകുപ്പുമായി സഹകരിച്ച് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പരിശോധന ക്യാമ്പും സംഘടിപ്പിക്കുകയും ചെയ്തു. പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി കെ അമീൻവി.എംവിമല,സല്‍മ മോയിൻ, ബാലൻ വെള്ളരിമ്മൽ,സിഡിപിഒ സി.ബീന, അങ്കണവാടി വർക്കർ രമാദേവി പി എസ്,സുനിൽകുമാർ കെ പി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *