June 13, 2026

യൂത്ത് ലീഗ് യുവജന യാത്ര ജില്ലാ പ്രചരണ സന്ദേശ യാത്ര സമാപിച്ചു

0
IMG-20181201-WA0009
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മുസ്‌ലിം യൂത്ത് ലീഗ് അദ്ധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ സന്ദേശ  ജാഥ ബത്തേരിയില്‍ സമാപിച്ചു. സമാപന സമ്മേളനം മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് വൈസ് ക്യാപ്റ്റനും ജാസര്‍ പിണങ്ങോട് ഡയരക്ടറും ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, എ പി മുസ്തഫ, പി കെ സലാം, ജാഫര്‍ മാസ്റ്റര്‍‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായ ജാഥ മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം പര്യടനം നടത്തി.

ജാഥ മൂന്നാം ദിനത്തില്‍ മീനങ്ങാടിയില്‍ നിന്നും ആരംഭിച്ച് വാകേരി, പുല്‍പ്പള്ളി, മുള്ളന്കൊ‍ല്ലി, നായ്ക്കട്ടി, ചീരാല്‍, ചുള്ളിയോട്, അമ്പലവയല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈറ്റ്ഗാര്‍ഡ് പരേഡിന്‍റെ അകമ്പടിയോടെയുള്ള പ്രകടനത്തോടെ സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിച്ചു. സമ്മേളനത്തില്‍ യുവജന യാത്ര ബത്തേരി നിയോജക മണ്ഡലം ചെയര്‍മാന്‍ എം എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ലീഗ് വൈസ് പ്രസിഡന്‍റ് ടി മുഹമ്മദ്, സെക്രട്ടറി കെ നൂറുദ്ദീന്‍, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, എം എ അസൈനാര്‍, ആരിഫ് തണലോട്ട്, വി ഉമ്മര്‍ഹാജി, ടി പി അഹമ്മദ്കോയ, അബ്ദുള്ള മാടക്കര, കെ അഹമ്മദ്കുട്ടി, കണക്കയില്‍ മുഹമ്മദ്, കെ പി അഷ്ക്കറലി, എം എ അയ്യൂബ്, കെ എം ഷബീര്‍ അഹമ്മദ്, കോണിക്കല്‍ ഖാദര്‍, ഇബ്രാഹിം തൈത്തുടി, അസീസ് വേങ്ങൂര്‍, ഹാരിസ് ബനാന, നിസാം കല്ലൂര്‍, സമദ് കണ്ണിയന്‍, നൗഷാദ് മംഗലശ്ശേരി, പി ഇ ജലീല്‍, സി കെ മുസ്തഫ, ഇബ്രാഹിം മൈതാനിക്കുന്ന്, മുനീര്‍ വടകര, വി പി സി ഹകീം, പി പി ഷൈജല്‍, സി എച്ച് ഫസല്‍, ഷഹബാസ് അമ്പലവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news